മ​ല​യി​ൽ കു​ടു​ങ്ങി​യ ബാ​ബു​വി​ന്‍റെ അ​മ്മ​യും സ​ഹോ​ദ​ര​നും ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
മ​ല​യി​ൽ  കു​ടു​ങ്ങി​യ ബാ​ബു​വി​ന്‍റെ അ​മ്മ​യും സ​ഹോ​ദ​ര​നും ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Wednesday, February 21, 2024 7:39 AM IST
പാ​ല​ക്കാ​ട്: കു​റു​മ്പാ​ച്ചി മ​ല​യി​ൽ ക​യ​റി കു​ടു​ങ്ങി​പ്പോ​യ ബാ​ബു​വി​ന്‍റെ അ​മ്മ​യും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മ​ല​മ്പു​ഴ ചെ​റാ​ട് സ്വ​ദേ​ശി റ​ഷീ​ദ (46), മ​ക​ൻ ഷാ​ജി (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മ​ല​മ്പു​ഴ കു​ടു​ക്കാം കു​ന്ന് പാ​ല​ത്തി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി 11നാണ് അ​പ​ക​ടം നടന്നത്. ഇ​രു​വ​രും ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണ് പ്രാഥമി​ക നി​ഗ​മ​നം.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​കാം ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. പാ​ല​ക്കാ​ട് കു​റു​മ്പാ​ച്ചി മ​ല​യി​ൽ ക​യ​റി കു​ടു​ങ്ങി​പ്പോ​യ ബാ​ബു​വി​ന്‍റെ അ​മ്മ​യാ​ണ് മ​രി​ച്ച​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<