തൊടുപുഴ കോ-ഓപ്പറേറ്റീവ് കോളജിലെ സമരം അവസാനിച്ചു
Wednesday, February 21, 2024 2:06 AM IST
ഇടുക്കി: തൊടുപഴ കോ-ഓപ്പറേറ്റീവ് ലോക്കോളജിലെ വിദ്യാർഥി പ്രതിഷേധം അവസാനിച്ചു. സബ് കളക്ടറുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് തീരുമാനം.
റാഗിംഗ് പരാതി നിയമപരമായി പരിശോധിക്കുമെന്ന് വിദ്യാർഥികൾക്ക് ഉറപ്പുനൽകി. മാർക്ക് ദാനം യൂണിവേഴ്സിറ്റി സമിതി അന്വോഷിക്കുമെന്നും ചർച്ചയിൽ തീരുമാനമായി.
ഒരു വിദ്യാർഥിക്ക് മാത്രമായി മാർക്ക് ദാനം നടത്തിയ പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം വിദ്യാർഥികൾ കോളജ് കെട്ടിടത്തിനു മുകളിൽ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.