ഫുട്ബോൾ മത്സരത്തിനിടെ കാണികൾ ചേരിതിരിഞ്ഞ് കൂട്ടത്തല്ല്
Wednesday, February 21, 2024 12:57 AM IST
മലപ്പുറം: ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്. സംഭവത്തിൽ 15 ഓളം പേർക്ക് പരിക്കേറ്റു. മലപ്പുറം വാണിയമ്പലത്താണ് സംഭവം. ഇന്നലെ രാത്രി നടന്ന ഫുട്ബോൾ മത്സരത്തിനിടെയാണ് സംഘർഷമുണ്ടായത്.
ആസാദ് സ്പോർട്ട്സ് ക്ലബ് സംഘടിപ്പിച്ച സെവൻസ് മത്സരത്തിനൊടുവിലാണ് സ്ഥലത്ത് അക്രമമുണ്ടായത്. മത്സരശേഷം കാണികൾ ചേരിതിരിഞ്ഞ് വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു.
തുടർന്ന് കായികമായി പരസ്പരം ആക്രമിക്കുകയായിരുന്നു. സംഘാടകർ ഇവരെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സംഘർഷത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.