ഡി​സ്പു​ര്‍: ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യ്ക്കി​ടെ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് ആ​സാം പോ​ലീ​ന്‍റെ സ​മ​ന്‍​സ്. കെ.​സി.​വേ​ണു​ഗോ​പാ​ല്‍, ഗൗ​ര​വ് ഗൊ​ഗോ​യ് എ​ന്നി​വ​ര​ട​ക്കം 11ഓ​ളം നേ​താ​ക്ക​ള്‍​ക്കാ​ണ് സ​മ​ന്‍​സ് അ​യ​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഗോ​ഹ​ട്ടി സി​ഐ​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം. ഇ​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യാ​ല്‍ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ആ​സാ​മി​ല്‍ വ​ച്ച് ന്യാ​യ് യാ​ത്ര പോ​ലീ​സ് പ​ല​ത​വ​ണ ത​ട​ഞ്ഞി​രു​ന്നു. പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യ​തോ​ടെ സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ക്കു​മെ​ന്ന് ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

അതേസമയം അ​മി​ത്ഷാ​യ്‌​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ബി­​ജെ­​പി നേ­​താ­​വ് ന​ല്‍​കി­​യ പരാതിയിൽ രാഹുൽ ഇന്ന് കോടതിയിൽ ഹാജരാകും. യു­​പി­​യി​ലെ സു​ല്‍­​ത്താ​ന്‍­​പൂ​ര്‍ എം­​പി-​എം​എ​ല്‍​എ കോ­​ട­​തി­​യി­​ലാ­​ണ് രാ­​ഹു​ല്‍ ഹാ­​ജ­​രാ­​വു​ക. ഇതിന് വേണ്ടി ന്യായ് യാ​ത്ര ഇന്ന് ഉച്ചയ്ക്ക് രണ്ട് വരെ നിർത്തിവച്ചിരുന്നു.