സ​ര്‍­​ക്കാ­​ര്‍ ഇ­​ട­​പെ­​ട­​ലു­​ക​ള്‍­​ക്ക് വേ­​ഗ​ത പോ­​ര; ഗ­​വ​ര്‍­​ണ­​റെ പ­​രാ­​തി അറിയിച്ച് മാ­​ന­​ന്ത­​വാ­​ടി ബി­​ഷ­​പ്പ്
സ​ര്‍­​ക്കാ­​ര്‍ ഇ­​ട­​പെ­​ട­​ലു­​ക​ള്‍­​ക്ക് വേ­​ഗ​ത പോ­​ര; ഗ­​വ​ര്‍­​ണ­​റെ പ­​രാ­​തി അറിയിച്ച് മാ­​ന­​ന്ത­​വാ­​ടി ബി­​ഷ­​പ്പ്
Monday, February 19, 2024 3:03 PM IST
വ­​യ­​നാ​ട്: വ­​ന്യ​മൃ­​ഗ ആ­​ക്ര­​മ­​ണ­​ത്തി​ല്‍ സ​ര്‍­​ക്കാ­​ര്‍ ഇ­​ട­​പെ­​ട­​ലു­​ക​ള്‍­​ക്ക് വേ­​ഗ​ത പോ­​രെ­​ന്ന് ഗ­​വ​ര്‍­​ണ­​റെ പ­​രാ­​തി അറിയിച്ച് മാ­​ന­​ന്ത­​വാ­​ടി ബി​ഷ­​പ്പ് മാ​ര്‍ ജോ­​സ് പൊ­​രു­​ന്നേ­​ടം. ഉ­​ദ്യോ­​സ്ഥ­​സം­​വി­​ധാ­​നം കാ­​ര്യ­​ക്ഷ­​മ­​മാ­​യി ഇ­​ട­​പെ­​ടു­​ന്നി­​ല്ലെ­​ന്നും ബിഷപ്പ്ഹൗസിലെത്തിയ ഗവർണറോട് അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു.

മാ­​ന­​ന്ത­​വാ­​ടി­​യി­​ലെ മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജ് നാമമാത്രമാണ്. അ­​ടി­​സ്ഥാ­​ന­​സൗ­​ക­​ര്യ­​ങ്ങ​ള്‍ പോ​ലും ഇ­​വി­​ടെ­​യി​ല്ലാ­​ത്ത​തു­​കൊ­​ണ്ടാ­​ണ് ആ­​ളു­​ക​ള്‍­​ക്ക് ജീ­​വ​ന്‍ ന​ഷ്ട­​മാ­​കു­​ന്ന­​തെ​ന്നും അ­​ദ്ദേ­​ഹം വി­​മ​ര്‍­​ശി​ച്ചു.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ഗ​വ​ർ​ണ​ർ ബി​ഷ​പ്പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ബേ­​ലൂ​ര്‍ മ­​ഖ്‌­​ന­ എ​ന്ന മോ​ഴ​യാ​ന​യു​ടെ ആ­​ക്ര­​മ­​ണ­​ത്തി​ല്‍ കൊ​ല്ല­​പ്പെ­​ട്ട അ­​ജീ­​ഷി­​ന്‍റെ കു­​ടും­​ബാം­​ഗ​ങ്ങ­​ളെ​യാ​ണ് ഗ​വ​ർ​ണ​ർ ആ​ദ്യം ക​ണ്ട​ത്.


തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വ​നം​വ​കു​പ്പ് വാ​ച്ച​റാ​യ പോ​ളി​ന്‍റെ വീ​ടും മൂ​ട​കൊ​ല്ലി​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പ്ര​ജീ​ഷി​ന്‍റെ വീ​ടും ഗ​വ​ർ​ണ​ർ സ​ന്ദ​ർ​ശി​ച്ചു.

മൂ​ന്നാ​ഴ്ച മു​ന്പ് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ­​റ്റ 16 വ​യ​സു​കാ​ര​ൻ ശ​ര­​ത്തി​നെ​യും ഗ​വ​ർ​ണ​ർ വീ​ട്ടി​ലെ​ത്തി ക​ണ്ടി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് ഗ​വ​ർ​ണ​ർ ബി​ഷ​പ്പ്ഹൗ​സി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<