ഗവർണർ വയനാട്ടിൽ; വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു
Monday, February 19, 2024 9:57 AM IST
വയനാട്: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട്ടിലെത്തി. നിലവിൽ ബേലൂര്‍ മഖ്ന എന്ന മോഴയാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബാംഗങ്ങളെ കാണുകയാണ് ഗവർണർ.
തുടർന്ന് കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചറായ പോളിന്റെ വീടും ഗവർണർ സന്ദർശിക്കും. മൂടകൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബാംഗങ്ങളെയും ഗവർണർ കാണും.
മൂന്നാഴ്ച മുന്‍പ് കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 16 വയസുകാരൻ ശരത്തിനെയും ഗവർണർ സന്ദർശിക്കും. പിന്നീട് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടവുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാകും ഗവർണർ മടങ്ങുക.
വന്യജീവി ആക്രമണങ്ങൾക്കെതിരേ ജനരോഷം ശക്തമായിട്ടും മന്ത്രിമാര്‍ ഇവിടെയെത്താതിനെതിരേ വ്യാപക വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ സന്ദര്‍ശനം.