കു​ട്ടി​യെ കാ​ണാ​താ​യി​ട്ട് എ​ട്ട് മ​ണി​ക്കൂ​ർ; തി​ര​ച്ചി​ൽ ഊ​ർ​ജി​തം
കു​ട്ടി​യെ കാ​ണാ​താ​യി​ട്ട് എ​ട്ട് മ​ണി​ക്കൂ​ർ; തി​ര​ച്ചി​ൽ ഊ​ർ​ജി​തം
Monday, February 19, 2024 10:01 AM IST
തി​രു​വ​ന​ന്ത​പു​രം: പേ​ട്ട​യി​ൽ​നി​ന്നു ര​ണ്ടു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ട്ട് എ​ട്ട് മ​ണി​ക്കൂ​ർ പി​ന്നി​ട്ടു. ഇ​തു​വ​രെ പോ​ലീ​സി​ന് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

അ​ന്വേ​ഷ​ണ​ത്തി​ന് അ​ഞ്ച് പോ​ലീ​സ് സം​ഘ​ത്തെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കും അ​തി​ര്‍​ത്തി​ക​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യെ കാ​ണാ​താ​യ സ്ഥ​ല​ത്തി​ന് 400 മീ​റ്റ​ർ അ​ക​ലെ​വ​രെ പോ​ലീ​സ് നാ​യ എ​ത്തി​യ​താ​യാ​ണ് വി​വ​രം. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ​യും മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​രെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.


റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം താ​മ​സി​ച്ചി​രു​ന്ന നാ​ടോ​ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ളെ​യാ​ണ് ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​ 12ന് ശേഷം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ അ​മ​ർ​ദീ​പ്-​റ​ബീ​ന​ദേ​വി എ​ന്നീ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ മേ​രി​യെ​യാ​ണ് കാ​ണാ​താ​യ​ത്.

മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഒ​പ്പ​മാ​ണ് ഈ ​കു​ട്ടി​യും ഉ​റ​ങ്ങാ​ൻ കി​ട​ന്ന​തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. ഒ​രു ആ​ക്റ്റീ​വ സ്കൂ​ട്ട​ർ സ​മീ​പ​ത്തു​വ​ന്നി​രു​ന്ന​താ​യി മൂ​ത്ത കു​ട്ടി മൊ​ഴി ന​ൽ​കി​യി​രു​ന്നു.

കു​ട്ടി​യെ കു​റി​ച്ച് വി​വ​രം കി​ട്ടു​ന്ന​വ​ർ അ​റി​യി​ക്കു​ക: 0471 2743195 ക​ണ്‍​ട്രോ​ൾ റൂം: 112
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<