വി​ജ‌​യ​ന​ഗ​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ ആ​ന്ധ്രാ​പ്ര​ദേ​ശി​നെ​തി​രെ കേ​ര​ളം ശ​ക്ത​മാ​യ നി​ല​യി​ല്‍. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ആ​ന്ധ്ര ഉ‌​ർ​ത്തി‌​യ 272 റ​ണ്‍​സി​നെ​തി​രെ ബാ​റ്റേ​ന്തി​യ കേ​ര​ളം മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 258 റ​ൺ​സ് എ​ന്ന നി​ല‌​യി​ലാ​ണ്.

ബാ​റ്റിം​ഗ് തു​ട​രു​ന്ന ക്യാ​പ്റ്റ​ന്‍ സ​ച്ചി​ന്‍ ബേ​ബി​യു​ടെ​യും (87) അ​ക്ഷ​യ് ച​ന്ദ്ര​ന്‍റെ​യും (57) അ​ര്‍​ധ സെ​ഞ്ചു​റി​ക​ളാ​ണ് കേ​ര​ള​ത്തെ ശ​ക്ത​മാ​യ സ്‌​കോ​റി​ലെ​ത്തി​ച്ച​ത്. നേ​ര​ത്തേ ഓ​പ്പ​ണ​ര്‍ രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ 61 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി​രു​ന്നു.

ആ​ന്ധ്ര​യ്ക്കാ​യി സ​ത്യ​നാ​രാ​യ​ണ്‍ രാ​ജു, മ​നീ​ഷ് ഗോ​ലാ​മാ​രു, ഷൊ​ഐ​ബ് ഖാ​ന്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ‌​യ്ത ആ​ന്ധ്ര വി​ക്ക​റ്റ് കീ​പ്പ​ര്‍ റി​ക്കി ഭു​യി​യു​ടെ​യും (87) മ​ഹീ​പ് കു​മാ​റി​ന്‍റെ​യും (81) ക​രു​ത്തി​ല്‍ 272 റ​ണ്‍​സെ​ടു​ത്ത​ത്.കേ​ര​ള​ത്തി​നു​വേ​ണ്ടി ബേ​സി​ല്‍ ത​മ്പി നാ​ലും, വൈ​ശാ​ഖ് ച​ന്ദ്ര​ന്‍ ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി.