രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ലേ​ക്ക്
രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ലേ​ക്ക്
Saturday, February 17, 2024 3:51 PM IST
വാ​ര​ണാ​സി: ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ലേ​ക്ക് എ​ത്തു​ന്നു. നി​ല​വി​ൽ യാ​ത്ര ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ലാ​ണ് എ​ത്തി നി​ൽ​ക്കു​ന്ന​ത്. യാ​ത്ര ത​ത്കാ​ലം നി​ർ​ത്തി​വ​ച്ച് വൈ​കി​ട്ട് അ​ഞ്ചോ​ടെ രാ​ഹു​ൽ വ​യ​നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് വ​ക്താ​വ് ജ​യ​റാം ര​മേ​ശ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു.

വ​യ​നാ​ട്ടി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ ര​ണ്ടു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് അ​ല​യ​ടി​ക്കു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കെ​തി​രേ​യും വ​ലി​യ വി​മ​ർ​ശ​നം വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നി​ടെ വ​യ​നാ​ട് എം​പി കൂ​ടി​യാ​യ രാ​ഹു​ലി​ന്‍റെ അ​സാ​ന്നി​ധ്യ​വും ച​ർ​ച്ച​യാ​യി.


വി​ഷ​യം സം​സ്ഥാ​ന നേ​തൃ​ത്വം രാ​ഹു​ലി​നെ അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് യാ​ത്ര ത​ത്കാ​ലം നി​ർ​ത്തി മ​ണ്ഡ​ല​ത്തി​ലേ​ക്ക് എ​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്. രാ​ഹു​ലി​നെ അ​നു​ഗ​മി​ച്ച് സം​സ്ഥാ​ന നേ​താ​ക്ക​ളും വ‍​യ​നാ​ട്ടി​ലെ​ത്തു​മെ​ന്നാ​ണ് വി​വ​രം.

വ​യ​നാ​ട്ടി​ലെ സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ഞാ​യ​റാ​ഴ്ച മ​ട​ങ്ങു​ന്ന രാ​ഹു​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ്ര​യാ​ഗ്‌​രാ​ജി​ൽ നി​ന്നും യാ​ത്ര പു​ന​രാ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<