""പിഎഫ്ഐയെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ തന്നെ നേരിടുന്നു'': ഗുരുതര ആരോപണവുമായി ഗവര്‍ണര്‍
Saturday, February 17, 2024 12:41 PM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍ക്കാര്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗിച്ച് തന്നെ നേരിടുകയാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു.
തനിക്കെതിരായ പ്രതിഷേധങ്ങളില്‍ എസ്എഫ്ഐ-പിഎഫ്ഐ കൂട്ടുകെട്ടുണ്ട്. എസ്എഫ്ഐയും പിഎഫ്ഐയും തമ്മില്‍ സഖ്യം ചേര്‍ന്നിരിക്കുകയാണ്.
തനിക്കെതിരായ പ്രതിഷേധത്തില്‍ നിലമേലില്‍ അറസ്റ്റ് ചെയ്തവരില്‍ ഏഴ് പേര് പിഎഫ്ഐ പ്രവര്‍ത്തകരാണെന്നും ഇത് സംബന്ധിച്ച് തനിക്ക് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുത്ത സംഭവത്തില്‍ ഉന്നതവിദ്യാഭ്യാസമന്ത്രിയും പ്രോ ചാന്‍സിലറുമായ ആര്.ബിന്ദുവിനെതിരെയും ഗവര്‍ണര്‍ തുറന്നടിച്ചു. സെനറ്റ് യോഗത്തിലേക്ക് പോകാന്‍ പ്രൊ ചാന്‍സിലര്‍ക്ക് അധികാരമില്ല.
സര്‍വകലാശാല നടപടികളില്‍ പ്രൊ ചാന്‍സിലര്‍ ഇടപെടരുതെന്ന് കോടതി വിധിയുണ്ട്. മിനിമം മരാദ്യ പോലും അവര്‍ കാണിച്ചില്ല. കോടതിയോട് അവര്‍ക്ക് ബഹുമാനമില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.