ലെബനൻ ആക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രായേൽ
Friday, February 16, 2024 6:44 AM IST
ടെൽ അവീവ്: ലെബനൻ ആക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രായേൽ. ബുധനാഴ്ച രാത്രി ലെബനനിൽ തങ്ങളുടെ സൈന്യം നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ അൽ-ഹജ്ജ് റദ്വാൻ ഫോഴ്സിന്റെ സെൻട്രൽ കമാൻഡർ അലി മുഹമ്മദ് അൽദബ്സും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ഹസൻ ഇബ്രാഹിം ഇസയും മറ്റൊരു ഹമാസ് പ്രവർത്തകനും കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു.
2023 മാർച്ചിൽ വടക്കൻ ഇസ്രായേലിൽ സ്ഥിതി ചെയ്യുന്ന മെഗിദ്ദോ ജംഗ്ഷനിൽ നടന്ന ആക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളാണ് അൽദബ്സ്. ഇസ്രായേലിനെതിരെ ഹിസ്ബുള്ളയുടെ പല തീവ്രവാദ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകുകയും ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തുവെന്നും ഐഡിഎഫ് (ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്) പറഞ്ഞു.
തെക്കൻ ഇസ്രായേലിലെ നബാത്തിയിലെ ഹിസ്ബുള്ള ഭീകരരുടെ താവളത്തിൽ ഇസ്രായേൽ വ്യോമസേന നടത്തിയ ആക്രമണത്തിലാണ് അൽദബ്സ് കൊല്ലപ്പെട്ടത്.