ബുന്ദേൽഖണ്ഡ് മഹോത്സവത്തിനിടെ സ്ഫോടനം; നാല് കുട്ടികൾ മരിച്ചു
Thursday, February 15, 2024 9:41 AM IST
ലക്നോ: ഉത്തർപ്രദേശിൽ ബുന്ദേൽഖണ്ഡ് ഗൗരവ് മഹോത്സവത്തിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് കുട്ടികൾ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു.
ചിത്രകൂടിലായിരുന്നു സംഭവം. ഉത്സവത്തോടനുബന്ധിച്ച് നടന്ന കരിമരുന്ന് കരിമരുന്ന് കലാപ്രകടനത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
ചിത്രകൂട് ഡിഐജി, ചിത്രകൂട് ജില്ലാ ഓഫീസർ, എസ്പി, അഡീഷണൽ എസ്പി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ അപകട സ്ഥലത്തുണ്ട്. ഫോറൻസിക് സംഘവും ബോംബ് ഡിസ്പോസൽ സ്ക്വാഡിന്റെ (ബിഡിഎസ്) സംഘവും ഉടൻസ്ഥലത്തെത്തുമെന്ന് ഭാനു പ്രയാഗ്രാജ് സോൺ അഡീഷണൽ ഡയറക്ടർ ജനറൽ (എഡിജി) ഭാസ്കർ ചിത്രകൂടത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എഫ്ഐആറിൽ കൂടുതൽ പേരുണ്ടാകാൻ സാധ്യതയുണ്ടെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഡീഷണൽ ഡയറക്ടർ ജനറൽ (എഡിജി) റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണ സമിതിയെ നിയോഗിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും ഇവരുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഭാസ്കർ പറഞ്ഞു.