അ​രി​ക്കൊ​മ്പ​ൻ ച​രി​ഞ്ഞോ; വി​ശ​ദീ​ക​ര​ണ​വു​മാ​യി ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ്
അ​രി​ക്കൊ​മ്പ​ൻ ച​രി​ഞ്ഞോ; വി​ശ​ദീ​ക​ര​ണ​വു​മാ​യി ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ്
Tuesday, February 13, 2024 8:12 PM IST
കാ​ട്ടാ​ക്ക​ട: അ​രി​ക്കൊ​മ്പ​ൻ ച​രി​ഞ്ഞ​താ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് രം​ഗ​ത്തെ​ത്തി. വാ​ർ​ത്ത​ക​ൾ ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണെ​ന്നും ക​ള​ക്കാ​ട് മു​ണ്ട​ന്തു​റ ക​ടു​വാ സ​ങ്കേ​ത​ത്തി​ലെ അ​പ്പ​ർ കോ​ത​യാ​ർ അ​ണ​ക്കെ​ട്ട് പ്ര​ദേ​ശ​ത്ത് അ​രി​ക്കൊ​മ്പ​നു​ള്ള​താ​യും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​രി​ക്കൊ​മ്പ​നെ നി​രീ​ക്ഷി​ക്കാ​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​രി​ക്കൊ​മ്പ​ൻ ആ​രോ​ഗ്യ​വാ​നാ​ണ്. മ​നു​ഷ്യ വാ​സ​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ഏ​റെ ദൂ​രെ​യാ​ണ് ആ​ന​യു​ടെ സ്ഥാ​നം. റേ​ഡി​യോ കോ​ള​റി​ൽ നി​ന്ന് കൃ​ത്യ​മാ​യി സി​ഗ്ന​ലു​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ഒ​രു ദി​വ​സം ശ​രാ​ശ​രി മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ആ​ന സ​ഞ്ച​രി​ക്കു​ന്ന​ത്. അ​രി​ക്കൊ​മ്പ​ന്‍റെ ആ​റ് ദി​വ​സ​ത്തെ റൂ​ട്ട് മാ​പ്പും വ​നം​വ​കു​പ്പ് പു​റ​ത്തു​വി​ട്ടു.


ഇ​ടു​ക്കി​യി​ലെ വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് ആ​ദ്യം പി​ടി​കൂ​ടി 2023 ജൂ​ണി​ൽ തി​രു​നെ​ൽ​വേ​ലി​യി​ലെ ക​ള​ക്കാ​ട് മു​ണ്ട​ന്തു​റ ടൈ​ഗ​ർ റി​സ​ർ​വി​ലെ (കെ​എം​ടി​ആ​ർ) കോ​ത​യാ​ർ മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റി​യ ആ​ന ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് വ​കു​പ്പ് അ​റി​യി​ച്ചു.

അ​രി​ക്കൊ​മ്പ​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ റി​പ്പോ​ർ​ട്ടു​ക​ൾ "ക്ഷു​ദ്ര​ക​ര​വും വ്യാ​ജ​വു​മാ​ണ്' എ​ന്ന് കെ​എം​ടി​ആ​ർ ക​ൺ​സ​ർ​വേ​റ്റ​റും ഫീ​ൽ​ഡ് ഡ​യ​റ​ക്ട​റു​മാ​യ മാ​രി​മു​ത്തു പ​റ​ഞ്ഞു. കെ​എം​ടി​ആ​റി​ലാ​ണ് ആ​ന​യെ വി​ട്ട​യ​ച്ച​തെ​ന്നും അ​പ്പ​ർ കോ​ട​യാ​ർ അ​ണ​ക്കെ​ട്ട് പ്ര​ദേ​ശ​ത്ത് ന​ല്ല നി​ല​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ​താ​യി നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും വ​നം ക​ൺ​സ​ർ​വേ​റ്റ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<