കൊ​ച്ചി: തൃ­​പ്പൂ­​ണി­​ത്തു­​റ­​യി­​ലെ പ­​ട­​ക്ക സം­​ഭ­​ര­​ണ­​ശാ­​ല­​യി­​ലു­​ണ്ടാ​യ സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ മ­​ജി­​സ്­​റ്റീ­​രി­​യ​ല്‍ അ­​ന്വേ­​ഷ­​ണ­​ത്തി­​ന് ഉ­​ത്ത­​ര­​വി­​ട്ട് ജി​ല്ലാ ഭ­​ര­​ണ­​കൂ​ടം.​സ­​ബ് ക­​ള­​ക്ട­​റു­​ടെ നേ­​തൃ­​ത്വ­​ത്തി­​ലാ​കും അ­​ന്വേ​ഷ­​ണം ന­​ട­​ക്കു​ക.

പു​തി​യ​കാ​വ് ക്ഷേ­​ത്ര­​ത്തി­​ലെ ഉ­​ത്സ­​വ­​ത്തോ­​ട­​നു­​ബ­​ന്ധി­​ച്ച് പ​ട­​ക്കം സം­​ഭ­​രി​ച്ച­​ത് യാ­​തൊ­​രു അ­​നു­​മ­​തി­​യു­​മി​ല്ലാ​തെ​യാ​ണെ​ന്നും ക­​രി​മ­​രു­​ന്ന് ഇ­​റ­​ക്കാ​നു​ള്ള അ­​പേ​ക്ഷ പോ​ലും ന​ല്‍­​കി­​യി­​ട്ടി­​ല്ലെ­​ന്നും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

തി​ങ്ക​ളാ​ഴ്ച പു​തി​യ​കാ​വ് ചൂ​ര​ക്കാ​ട് ഭാ​ഗ​ത്ത് സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ച്ച് വ​ച്ചി​രു​ന്ന സ്ഥ​ല​ത്താ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ല്‍ ര​ണ്ട് പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. 23 പേ​ർ ഇ​പ്പോ​ഴും പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ നാ​ല് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ര​ണ്ട് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ സ്ഫോ​ട​ന​ത്തി​ന്‍റെ പ്ര​ക​ന്പ​ന​മു​ണ്ടാ​യി. ഇ​രു​നൂ​റോ​ളം കെ​ട്ടി​ക​ങ്ങ​ൾ​ക്കും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ണ്ട്.