അ​ഹ​മ്മ​ദാ​ബാ​ദ്: മു​തി​ര്‍​ന്ന ക്രി​ക്ക​റ്റ് താ​രം ദ​ത്താ​ജി ​റാ​വു ഗെ​യ്ക്വാ​ദ് (96) വ​ഡോ​ദ​ര​യി​ല്‍ അ​ന്ത​രി​ച്ചു. 1959 ലെ ​ഇം​ഗ്ല​ണ്ട് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​നാ​യി​രു​ന്നു. 11 ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്കാ​യി ക​ളി​ച്ചി​ട്ടു​ണ്ട്.

1952-53-ല്‍ ​വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ലും 1952-ലും 1959-​ലും ഇം​ഗ്ല​ണ്ടി​ലും പ​ര്യ​ട​നം ന​ട​ത്തി. ലെ​ഗ് സ്പി​ന്‍ ബൗ​ള​ര്‍ കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ 110 മ​ത്‌​സ​ര​ങ്ങ​ളി​ല്‍ ക​ളി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​ന്‍ മു​ന്‍ ക്രി​ക്ക​റ്റ് താ​ര​വും പ​രി​ശീ​ല​ക​നു​മാ​യ അ​ന്‍​ഷു​മാ​ന്‍ ഗെ​യ്ക്വാ​ദ് മ​ക​നാ​ണ്.