ഗാസയിൽനിന്നു 42 പേരെ ഒഴിപ്പിച്ച് ഫ്രാൻസ്
Tuesday, February 13, 2024 6:42 AM IST
പാരീസ്: ഫ്രഞ്ച് പൗരന്മാരും ഫ്രഞ്ച് സാംസ്കാരിക സ്ഥാപനത്തിലെ ജീവനക്കാരും ഉൾപ്പെടെ 42 പേരെ ഗാസയിൽ നിന്നു ഒഴിപ്പിച്ചതായി ഫ്രാൻസ്. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഫ്രാൻസിന്റെ അഭ്യർത്ഥനയെത്തുടർന്ന് ഇന്ന് 42 പേർ ഗാസ മുനമ്പിൽ നിന്ന് റാഫ അതിർത്തി വഴി പുറപ്പെട്ടതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഔദ്യോഗിക അഭ്യർത്ഥനകളെത്തുടർന്ന് 200-ലധികം ആളുകൾ ഇപ്പോൾ ദുരിതബാധിത പ്രദേശം വിട്ടുപോയതായും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.