അ​മേ​രി​ക്ക​യി​ൽ വെ​ടി​വ​യ്പ്പ്: ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്; ആ​ക്ര​മി​യാ​യ യു​വ​തി കൊ​ല്ല​പ്പെ​ട്ടു
അ​മേ​രി​ക്ക​യി​ൽ വെ​ടി​വ​യ്പ്പ്: ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്; ആ​ക്ര​മി​യാ​യ യു​വ​തി കൊ​ല്ല​പ്പെ​ട്ടു
Monday, February 12, 2024 6:22 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ത​പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ പാ​സ്റ്റ​ർ ജോ​യ​ൽ ഓ​സ്റ്റീ​ന്‍റെ ച​ർ​ച്ചി​ന് നേ​രെ യു​വ​തി ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ അ​ഞ്ച് വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ടെ​ക്‌​സാ​സി​ലെ ഹൂ​സ്റ്റ​ണി​ലാ​ണ് സം​ഭ​വം.

ഉ​ച്ച​യ്ക്ക് 2:00 ന് ​മു​മ്പ് ഒ​രു കു​ട്ടി​യു​മാ​യി നോ​ൺ-​ഡി​നോ​മി​നേ​ഷ​ൻ ക്രി​സ്ത്യ​ൻ പ​ള്ളി​യി​ൽ പ്ര​വേ​ശി​ച്ച സ്ത്രീ​യു​ടെ കൈ​വ​ശം തോ​ക്കു​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഹൂ​സ്റ്റ​ൺ പോ​ലീ​സ് മേ​ധാ​വി ട്രോ​യ് ഫി​ന്ന​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.


16,800 പേ​ർ​ക്ക് ഇ​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന വേ​ദി​യി​ലെ​ത്തി​യ യു​വ​തി വെ​ടി​യു​തി​ർ​ത്ത​പ്പോ​ഴേ​ക്കും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ വെ​ടി​വ​ച്ചി​ട്ടു. വെ​ടി​വ​യ്പ്പി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ഞ്ച് വ​യ​സു​കാ​ര​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​റ്റൊ​രാ​ളു​ട കാ​ലി​ലാ​ണ് വെ​ടി​യേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<