അരവിന്ദ് കേജരിവാളും ഭഗവന്ത് മന്നും അയോധ്യയിലേക്ക്
Sunday, February 11, 2024 7:41 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും തിങ്കളാഴ്ച അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കും.
ഭാര്യയ്ക്കും മാതാപിതാക്കൾക്കും ഒപ്പമാകും കേജരിവാൾ അയോധ്യയിലെത്തുകയെന്ന് ആംആദ്മി പാർട്ടി വൃത്തങ്ങൾ പറഞ്ഞു.ജനുവരി 22ന് നടത്തിയ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് കേജരിവാളിന് ക്ഷണമുണ്ടായിരുന്നെങ്കിലും കുടുംബത്തോടൊപ്പം പിന്നീട് ക്ഷേത്രസന്ദര്ശിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഞായറാഴ്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും പാർട്ടി എംഎല്‍എമാരും അയോധ്യ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. തുടർന്ന് മന്ത്രിസഭാ യോഗവും അയോധ്യയില്‍ ചേര്‍ന്നു.