താമരശേരി ചുരത്തില്‍ അപകടത്തെ തുടര്‍ന്ന് ഗതാഗത കുരുക്ക്
Saturday, February 10, 2024 3:04 PM IST
കോഴിക്കോട്: താമരശേരി ചുരത്തില്‍ അപകടത്തെ തുടര്‍ന്ന് രൂക്ഷമായ ഗതാഗത കുരുക്ക്. ശനിയാഴ്ച രാവിലെ ഒൻപതാം വളവിനു സമീപം ലോറികള്‍ കൂട്ടിയിടിക്കുകയായിരുന്നു.
ചുരം കയറുകയായിരുന്ന ടോറസ് ലോറിയും ചുരം ഇറങ്ങുകയായിരുന്ന ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇതോടെ ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
രാവിലെ പത്തിനായിരുന്നു അപകടമുണ്ടായത്. മൂന്ന് മണിക്കൂറിനുശേഷമാണ് അപകടത്തില്‍പെട്ട വാഹനങ്ങള്‍ നീക്കാനുള്ള ക്രെയിന്‍ എത്തിയത്.