മദ്യം സഞ്ചിയിലാക്കും, പത്ത് രൂപ ഈടാക്കുമെന്ന് ബെവ്കോ
Friday, February 9, 2024 11:18 PM IST
തിരുവനന്തപുരം: ബിവറേജസ് വിൽപനശാലകളിൽ ഇനി മദ്യം കടലാസിൽ പൊതിഞ്ഞ് നൽകില്ല. പകരം തുണി സഞ്ചിയിലിട്ട് നൽകും. മദ്യം പൊതിഞ്ഞ് നൽകിയിരുന്ന പേപ്പർ അലവൻസ് ബെവ്കോ നിർത്തുകയാണെന്ന് അറിയിച്ചു.
മദ്യം ഗുണമേന്മയുള്ള തുണി സഞ്ചിയിലിട്ട് നൽകി പത്ത് രൂപ ഈടാക്കുമെന്നും ബെവ്കോ അറിയിച്ചു. ബിവറേജസ് എംഡിയുടെ ഉത്തരവ് പ്രകാരമാണ് പുതിയ നീക്കം.
വിൽപനശാലകളിൽ കടലാസിന്റെ ഉപയോഗം നിർത്താനാണ് തീരുമാനം. മുൻപ് കുടുംബശ്രീക്കാർ നൽകുന്ന സഞ്ചി ഇതിനായി ഉപയോഗിച്ചിരുന്നെങ്കിലും ഇത് നിർത്തലാക്കിയിരുന്നു.