റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​നെ ഈ​ഡി അ​റ​സ്റ്റു​ചെ​യ്ത​തി​ന് പി​ന്നി​ല്‍ രാ​ജ്ഭ​വ​ന് പ​ങ്കി​ല്ലെ​ന്ന് ഗ​വ​ര്‍​ണ​ര്‍ സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍. വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് ഗ​വ​ര്‍​ണ​റു​ടെ പ്ര​തി​ക​ര​ണ​മു​ണ്ടാ​യ​ത്.

വി​ഷ​യ​ത്തി​ല്‍ രാ​ജ്ഭ​വ​ന് യാ​തൊ​രു പ​ങ്കു​മി​ല്ല. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ എ​ല്ലാ നി​യ​മ​ങ്ങ​ളും അ​നു​സ​രി​ച്ചാ​ണ് രാ​ജ്ഭ​വ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന​ന് ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു.

ഈ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​രെ​യും ത​നി​ക്ക് അ​റി​യി​ല്ല. അ​വ​രു​ടെ പേ​രോ മു​ഖ​മോ ഓ​ര്‍​മ​യി​ല്ല. രാ​ജ്ഭ​വ​ന്‍ ഹേ​മ​ന്ത് സോ​റ​നോ​ട് രാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. അ​ദ്ദേ​ഹം സ്വ​യം രാ​ജി​വ​ച്ച​താ​ണെ​ന്നും ഗ​വ​ര്‍​ണ​ര്‍ വ്യ​ക്ത​മാ​ക്കി.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ലാ​ണ് സോ​റ​നെ ഈ​ഡി ആ​റ​സ്റ്റു​ചെ​യ്ത​ത്. തു​ട​ര്‍​ന്ന് അ​റ​സ്റ്റി​ല്‍ കേ​ന്ദ്ര ഇ​ട​പെ​ട​ലു​ണ്ടെ​ന്നും ഇ​തി​ല്‍ രാ​ജ്ഭ​വ​ന് പ​ങ്കു​ണ്ടെ​ന്നും ഹേ​മ​ന്ത് സോ​റ​ന്‍ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഗ​വ​ര്‍​ണ​റു​ടെ പ്ര​തി​ക​ര​ണം.