"ഹ​മാ​സി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ വി​ചി​ത്രം'; വെ​ടി​നി​ർ​ത്ത​ൽ വ്യ​വ​സ്ഥ ത​ള്ളി ഇ​സ്ര​യേ​ൽ
"ഹ​മാ​സി​ന്‍റെ  നി​ർ​ദേ​ശ​ങ്ങ​ൾ വി​ചി​ത്രം'; വെ​ടി​നി​ർ​ത്ത​ൽ വ്യ​വ​സ്ഥ ത​ള്ളി ഇ​സ്ര​യേ​ൽ
Thursday, February 8, 2024 12:36 PM IST
ടെ​ൽ അ​വീ​വ്: ഹ​മാ​സി​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ വ്യ​വ​സ്ഥ​ക​ൾ ത​ള്ളി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഗാ​സ​യി​ൽ സ​മ്പൂ​ർ​ണ വി​ജ​യം മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സാ​ധ്യ​മാ​കു​മെ​ന്നും ഗ​സ ഭാ​വി​യി​ൽ ഇ​സ്രാ​യേ​ലി​ന് വെ​ല്ലു​വി​ളി​യാ​കി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക കൂ​ടി​യാ​ണ് യു​ദ്ധ​ല​ക്ഷ്യ​മെ​ന്നും നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി.

വെ​ടി​നി​ർ​ത്ത​ലി​നാ​യു​ള്ള ഹ​മാ​സി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ വി​ചി​ത്ര​മാ​ണ്. സ​മ്പൂ​ർ​ണ​വും അ​ന്തി​മ​വു​മാ​യ വി​ജ​യ​മ​ല്ലാ​തെ മ​റ്റൊ​രു പ​രി​ഹാ​ര​വു​മി​ല്ല. ഗാ​സ​യി​ൽ ഹ​മാ​സ് നി​ല​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ, അ​ടു​ത്ത കൂ​ട്ട​ക്കൊ​ല വ​രെ​യു​ള്ള സ​മ​യ​മെ​ത്ര​യെ​ന്ന ചോ​ദ്യം മാ​ത്ര​മാ​ണു​ള്ള​തെ​ന്നും നെ​ത​ന്യാ​ഹു വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.


അതേസമയം, മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം തു​ട​രാ​നാ​ണ് നെ​ത​ന്യാ​ഹു ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഹ​മാ​സി​ന്‍റെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ സാ​മി അ​ബു സു​ഹ്‌​രി റോ​യി​ട്ടേ​ഴ്‌​സ് വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു. ഈ​ജി​പ്തി​ന്‍റെ​യും ഖ​ത്ത​റി​ന്‍റെ​യും മ​ധ്യ​സ്ഥ​ത​യി​ലു​ള്ള പു​തി​യ ച​ർ​ച്ച​ക​ൾ വ്യാ​ഴാ​ഴ്ച കെ​യ്‌​റോ​യി​ൽ ന​ട​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഈ​ജി​പ്ഷ്യ​ൻ ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ ബി​ബി​സി​യോ​ട് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<