രാ​ജ​സ്ഥാ​നി​ൽ കു​ഴ​ൽ​കി​ണ​റ്റി​ൽ യു​വ​തി വീ​ണു; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു
രാ​ജ​സ്ഥാ​നി​ൽ കു​ഴ​ൽ​കി​ണ​റ്റി​ൽ യു​വ​തി വീ​ണു; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു
Thursday, February 8, 2024 6:48 AM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ 100 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ൽ യു​വ​തി വീ​ണു. ഗം​ഗാ​പൂ​ർ സി​റ്റി ജി​ല്ല​യി​ലെ ഗു​ഡ്‌​ല ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള മോ​നാ ബാ​യി(25) എ​ന്ന യു​വ​തി​യാ​ണ് വീ​ടി​നു പി​ന്നി​ലെ വ​യ​ലി​ൽ കു​ഴി​ച്ച കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ​തെ​ന്ന് ബ​മ​ൻ​വാ​സ് സ​ബ് ഡി​വി​ഷ​ൻ ഓ​ഫീ​സ​ർ അ​ൻ​ഷു​ൽ കു​മാ​ർ പ​റ​ഞ്ഞു.

ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും അ​ഗ്നി​ശ​മ​ന​സേ​ന​യും യു​വ​തി​യെ പു​റ​ത്തെ​ത്തി​ക്കു​ന്ന​തി​നു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. കു​ഴ​ൽ​ക്കി​ണ​റി​ലു​ള്ള യു​വ​തി​ക്ക് ഓ​ക്‌​സി​ജ​ൻ എ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​ധി​കൃ​ത​ർ ന​ട​ത്തി​വ​രി​ക​യാ​ണ്. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് യു​വ​തി​യെ വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ​ത്.


യു​വ​തി അ​ബ​ദ്ധ​ത്തി​ൽ കി​ണ​റ്റി​ൽ വീ​ണ​താ​ണോ അ​തോ ആ​രെ​ങ്കി​ലും ത​ള്ളി​യി​ട്ട​താ​ണോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഉ​ച്ച​യോ​ടെ​യാ​ണ് ഒ​രു സ്ത്രീ ​കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ വി​വ​രം ല​ഭി​ച്ച​തെ​ന്ന് ബ​മ​ൻ​വാ​സ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് സാ​ന്ത്രം പ​റ​ഞ്ഞു. കു​ഴ​ൽ​ക്കി​ണ​റി​ന് പു​റ​ത്ത് അ​വ​ളു​ടെ ചെ​രി​പ്പ് ക​ണ്ട​താ​യും അ​വ​ൾ ഉ​ള്ളി​ൽ വീ​ണ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​താ​യും വീ​ട്ടു​കാ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

യു​വ​തി​യു​ടെ വീ​ടി​ന് പി​ന്നി​ലെ കൃ​ഷി​യി​ട​ത്തി​ൽ അ​ടു​ത്തി​ടെ 100 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ച്ചി​രു​ന്നു. കു​ഴ​ൽ​ക്കി​ണ​റി​ൽ വെ​ള്ള​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<