ഇ​റാ​ഖി​ൽ വ്യോ​മാ​ക്ര​മ​ണം; ഇ​റാ​ൻ അ​നു​കൂ​ല ക​മാ​ൻ​ഡ​റെ വ​ധി​ച്ച​താ​യി യു​എ​സ്
ഇ​റാ​ഖി​ൽ വ്യോ​മാ​ക്ര​മ​ണം; ഇ​റാ​ൻ അ​നു​കൂ​ല ക​മാ​ൻ​ഡ​റെ വ​ധി​ച്ച​താ​യി യു​എ​സ്
Thursday, February 8, 2024 6:31 AM IST
ബാ​ഗ്ദാ​ദ്: ഇ​റാ​ഖി​ൽ അ​മേ​രി​ക്ക ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ൻ അ​നു​കൂ​ല ഭീ​ക​ര​സം​ഘ​ട​ന​യി​ലെ മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ബു​ബ​ക്ക​ർ അ​ൽ-​സാ​ദി എ​ന്ന‍​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ക​താ​ബ് ഹി​സ്ബു​ള്ള​യു​ടെ അം​ഗം സ്ഥി​രീ​ക​രി​ച്ചു.

യു​എ​സ് സേ​ന​യ്‌​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ട്ട് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും അ​തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും ഉ​ത്ത​ര​വാ​ദി​യാ​യ ഒ​രു ക​താ​ബ് ഹി​സ്ബു​ള്ള ക​മാ​ൻ​ഡ​ർ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് (സെ​ന്‍റ്കോം) പ​റ​ഞ്ഞു.


കി​ഴ​ക്ക​ൻ ബാ​ഗ്ദാ​ദി​ന്‍റെ സ​മീ​പ​പ്ര​ദേ​ശ​മാ​യ മ​ച്ച​ലി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ക​താ​ബ് ഹി​സ്ബു​ള്ള നേ​താ​ക്ക​ളും അ​വ​രു​ടെ ഡ്രൈ​വ​റും മ​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

ജ​നു​വ​രി 28 ന് ​ജോ​ർ​ദാ​നി​ൽ മൂ​ന്ന് അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഇ​റാ​ഖി​ലെ​യും സി​റി​യ​യി​ലെ​യും ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​മേ​രി​ക്ക നി​ര​വ​ധി വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<