കൊ​ട്ടാ​ര​ക്ക​ര​യി​ൽ വീ​ടു​ക​ൾ​ക്ക് വി​ള്ള​ൽ; ഭൂ​ച​ല​ന​മെ​ന്നു സം​ശ​യം
കൊ​ട്ടാ​ര​ക്ക​ര​യി​ൽ വീ​ടു​ക​ൾ​ക്ക് വി​ള്ള​ൽ; ഭൂ​ച​ല​ന​മെ​ന്നു സം​ശ​യം
Wednesday, February 7, 2024 7:30 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​മ്പ​ല​പ്പു​റം പാ​ങ്ങോ​ട് ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ വീ​ടു​ക​ളു​ടെ ഭി​ത്തി​ക്ക് വി​ള്ള​ലും നാ​ശ​ന​ഷ്ട​ങ്ങ​ളും സം​ഭ​വി​ച്ചു. നേ​രി​യ തോ​തി​ലു​ള്ള ഭൂ​ച​ല​ന​മാ​ണെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്നു. ര​ണ്ടു വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

രാ​ത്രി 11-നാ​ണ് സം​ഭ​വം. പാ​ത്ര​ങ്ങ​ൾ കു​ലു​ങ്ങു​ന്ന​തും താ​ഴെ വീ​ഴു​ന്ന​തു​മാ​യ ശ​ബ്ദം കേ​ട്ടാ​ണ് ആ​ളു​ക​ൾ ഉ​ണ​ർ​ന്ന​ത്. ചെ​റി​യ രീ​തി​യി​ലു​ള്ള കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ട്ട​താ​യും പ​റ​യ​പ്പെ​ടു​ന്നു.


പാ​ങ്ങോ​ട് ര​തീ​ഷ് ഭ​വ​നി​ൽ രാ​ജു​വി​ന്‍റെ വീ​ടി​ന്‍റെ ഭി​ത്തി​ക​ൾ​ക്ക് ന​ല്ല രീ​തി​യി​ൽ വി​ള്ള​ലു​ണ്ടാ​യി​ട്ടു​ണ്ട്. റ​വ​ന്യു വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​ന്ന് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<