തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ ആ​ൾ​മാ​റാ​ട്ട​മെ​ന്ന് സം​ശ​യം. പൂ​ജ​പ്പു​ര​യി​ൽ പി​എ​സ്‌​സി പ​രീ​ക്ഷാ​ഹാ​ളി​ൽ നി​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി ഇ​റ​ങ്ങി​യോ​ടി.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ലാ​സ്റ്റ് ഗ്രേ​ഡ് പ​രീ​ക്ഷ​യാ​ണ് ഇ​ന്നു ന​ട​ന്ന​ത്. പ​രീ​ക്ഷാ ഹാ​ളി​ലേ​ക്ക് എ​ല്ലാ​വ​രും പ്ര​വേ​ശി​ച്ച​തി​നു പി​ന്നാ​ലെ ഹാ​ൾ​ടി​ക്ക​റ്റ് പ​രി​ശോ​ധി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​നെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. ഹാ​ൾ​ടി​ക്ക​റ്റ് ചോ​ദി​ച്ച​തോ​ടെ ഉ​ദ്യോ​ഗാ​ർ​ഥി ഹാ​ളി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു.

ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി പ​രീ​ക്ഷ​യെ​ഴു​താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പി​ടി​ക്ക​പ്പെ​ടു​മെ​ന്നാ​യ​പ്പോ​ൾ ഓ​ടി​ര​ക്ഷ​പെ​ട്ട​താ​കാ​മെ​ന്നാ​ണ് പി​എ​സ്‌​സി അ​ധി​കൃ​ത​ർ ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പൂ​ജ​പ്പു​ര പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.