യുപിയിൽ വിരമിച്ച പോലീസുദ്യോഗസ്ഥൻ വെടിവച്ച് ജീവനൊടുക്കി
Wednesday, February 7, 2024 7:23 AM IST
ലക്നോ: യുപിയിൽ 73 കാരനായ വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ വെടിവച്ച് ജീവനൊടുക്കി. ലക്നോവിലെ ഗുഡുംബ മേഖലയിലാണ് സംഭവം.
കൈലാഷ് ചന്ദ് എന്നയാളാണ് മരിച്ചത്. 2010ൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സ്ഥാനത്ത് നിന്ന് വിരമിച്ചയാളാണ് കൈലാഷ് ചന്ദ്. ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് നെഞ്ചിൽ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു ഇയാൾ.
കൈലാഷ് ചന്ദിന് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു, അത് മൂലം അദ്ദേഹം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു, അതിനാൽ ആത്മഹത്യ ചെയ്തതാണെന്ന് അഡീഷണൽ ഡിസിപി (നോർത്ത്) അഭിജിത്ത് ആർ. ശങ്കർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്.