മും​ബൈ തീ​ര​ത്ത് നി​ന്നും ബോ​ട്ട് പി​ടി​കൂ​ടി; മൂ​ന്നു​പേ​ർ ക​സ്റ്റ​ഡി​യി​ൽ
മും​ബൈ തീ​ര​ത്ത് നി​ന്നും ബോ​ട്ട് പി​ടി​കൂ​ടി; മൂ​ന്നു​പേ​ർ ക​സ്റ്റ​ഡി​യി​ൽ
Wednesday, February 7, 2024 6:51 AM IST
മും​ബൈ: മും​ബൈ തീ​ര​പ്ര​ദേ​ശ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ബോ​ട്ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഗേ​റ്റ്‌​വേ ഓ​ഫ് ഇ​ന്ത്യ​യ്ക്ക് സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ക​ണ്ട "അ​ബ്ദു​ള്ള ഷെ​രീ​ഫ്' എ​ന്ന ബോ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ബോ​ട്ടി​ൽ മൂ​ന്ന് പേ​ർ ഉ​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​രും ത​മി​ഴ്‌​നാ​ട് ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​ണ്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. എ​ന്നാ​ൽ, ഇ​തു​വ​രെ സം​ശ​യാ​സ്പ​ദ​മാ​യ ഒ​ന്നും പ്ര​തി​ക​ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.


ബോ​ട്ട് കു​വൈ​റ്റി​ൽ നി​ന്ന് എ​ത്തി​യ​താ​ണെ​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മൂ​ന്ന് പേ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും കൊ​ളാ​ബ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<