നിയമപരമായ സ്വത്തുക്കൾ മാത്രമാണ് തനിക്ക് ഉള്ളത്, ഈഡിക്ക് എതിരേ നിയമ നടപടി സ്വീകരിക്കും: എ.സി. മൊയ്തീൻ
Tuesday, February 6, 2024 5:31 PM IST
തൃശൂർ: സ്വത്ത് മരവിപ്പിച്ച ഈഡിക്ക് എതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഎം നേതാവ് എ.സി. മൊയ്തീൻ. ജനപ്രതിനിധി എന്ന നിലയിൽ തനിക്കും സർക്കാർ ജീവനക്കാരി എന്ന നിലയിൽ ഭാര്യയ്ക്കും ലഭിച്ച പണം മാത്രമാണ് സമ്പാദ്യം എന്ന് മൊയ്തീൻ വ്യക്തമാക്കി.
ഈഡിയുടെ നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ് . ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ നീക്കങ്ങൾ. നിയമപരമായ സമ്പാദ്യമാണ് തനിക്ക് ഉള്ളത്. ഇതുമായി ബന്ധപ്പെട്ട രേഖകളിൽ ഈഡി സംശയം ഉന്നയിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
ഈഡിയുടെ അപേക്ഷയിലാണ് സ്വത്ത് മരവിപ്പിക്കൽ നടപടി നീട്ടിയത്. 28 ലക്ഷം നേരത്തേ മരവിപ്പിച്ചതാണ് എന്നും മൊയ്തീൻ വ്യക്തമാക്കി.