റബർ കർഷകരെ വഞ്ചിക്കുന്ന ബജറ്റ്: പി.സി.ജോർജ്
Monday, February 5, 2024 9:19 PM IST
കോട്ടയം: ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് റബർ കർഷകരെ വഞ്ചിക്കുന്നതാണെന്ന് മുൻ എംഎൽഎ പി.സി. ജോർജ്.
റബറിന് വില സ്ഥിരതാ പദ്ധതിയിൽ 250 രൂപ ഉറപ്പുവരുത്തുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ഇടതു സർക്കാർ ലോക്സഭാ തെരഞ്ഞെടുപ്പും ജനരോഷവും ഭയന്നു കൊണ്ടാണ് റബറിന്റെ താങ്ങുവില പത്തുരൂപ വർധിപ്പിച്ചതെന്ന് പി.സി.ജോർജ് പറഞ്ഞു.
റബർ കർഷക മേഖലയിൽ സർക്കാരിനെതിരെയുള്ള ശക്തമായ ജനരോഷം ഒഴിവാക്കുന്നതിനായി കേരള കോൺഗ്രസ് മാണി വിഭാഗവും സിപിഎമ്മും നടത്തിയ ഒത്തുകളിയുടെ ഭാഗമാണ് താങ്ങുവില 180 രൂപയാക്കിയ പ്രഖ്യാപനം .
റബർ കർഷകരെല്ലാം ബൂർഷ്വാകളാണെന്നുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ മനോഭാവത്തിൽ മാറ്റം വരുത്തണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു.