ക്രിക്കറ്റ് മത്സരത്തിനിടെ സംഘർഷം; യുവാവിന് ദാരുണാന്ത്യം
Monday, February 5, 2024 5:26 AM IST
ഗ്രേറ്റർ നോയിഡ: ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് യുവവിനെ സുഹൃത്തുക്കൾ തലയ്ക്കടിച്ചു കൊന്നു. നോയിഡയിലാണ് സംഭവം.
24കാരനായ സുമിത് ആണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സുമത് അഴുക്കുചാലിൽ വീണിരുന്നു. എന്നാൽ വീണ്ടും ആക്രമിക്കപ്പെടുകയായിരുന്നു.
ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ നിന്നുള്ള ഇരയുടെ കുടുംബത്തിൽ നിന്ന് പോലീസിന് പരാതി ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ചിപിയാന ഗ്രാമത്തിന് സമീപം ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ വഴക്കിനെക്കുറിച്ച് ഉച്ചയോടെ ബിസ്രാഖ് പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരെ അറിയിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ നോയിഡ) ഹിർദേഷ് കതേരിയ പറഞ്ഞു.
സുമിത്തിന്റെ കുടുംബത്തിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.