ഹേ​മ​ന്ത് സോ​റ​ന് വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാം, കോ​ട​തി​യു​ടെ അ​നു​മ​തി
ഹേ​മ​ന്ത് സോ​റ​ന് വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാം, കോ​ട​തി​യു​ടെ അ​നു​മ​തി
Saturday, February 3, 2024 3:55 PM IST
റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന് വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ കോ​ട​തി​യു​ടെ അ​നു​മ​തി. റാ​ഞ്ചി പി​എം​എ​ൽ​എ കോ​ട​തി​യാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹേ​മ​ന്ത് സോ​റ​ൻ റാ​ഞ്ചി​യി​ലെ പ്ര​ത്യേ​ക ഇ​ഡി കോ​ട​തിയെ സ​മീ​പി​ച്ചി​രു​ന്നു.

ഭൂ​മി അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഹേ​മ​ന്ത് സോ​റ​ൻ മു​ഖ്യ​മ​ന്ത്രി സ്ഥാനം രാ​ജി​വ​ച്ച​ത്. പി​ന്നാ​ലെ സോ​റ​നെ ഇ​ഡി അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​തോ​ടെ ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​യാ​യി ചം​പ​യ് സോ​റ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.


ചം​പ​യ് സോ​റ​ൻ സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച വി​ശ്വാ​സ​വോ​ട്ട് തേ​ടാ​നി​രി​ക്കെ​യാ​ണ് സോ​റ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 81 അം​ഗ നി​യ​മ​സ​ഭ​യി​ൽ 43 എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണം വ്യ​ക്ത​മാ​ക്കു​ന്ന വീ​ഡി​യോ ജെ​എം​എം മു​ന്ന​ണി പു​റ​ത്തു​വി​ട്ടി​രു​ന്നു. ചം​പ​യ് സോ​റ​നി​ൽ​നി​ന്നു തു​ട​ങ്ങി ഓ​രോ എം​എ​ൽ​എ​മാ​രാ​യി എ​ണ്ണ​മെ​ടു​ക്കു​ന്ന​താ​ണു ദൃ​ശ്യ​ത്തി​ലു​ള്ള​ത്. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു​വേ​ണ്ട​ത് 41 പേ​രു​ടെ പി​ന്തു​ണ​യാ​ണ്.
Related News
<