വി​ശാ​ഖ​പ​ട്ട​ണം: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ലെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ 396 റ​ണ്‍​സി​ന് പു​റ​ത്ത്. ഓ​പ്പ​ണ​ർ യ​ശ്വ​സി ജ​യ്സ്വാ​ളി​ന്‍റെ ഡ​ബി​ൾ സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​ൻ ബാ​റ്റിം​ഗി​നു ക​രു​ത്താ​യ​ത്. 290 പ​ന്തു​ക​ൾ നേ​രി​ട്ട ജ​യ്സ്വാ​ൾ ഏ​ഴ് സി​ക്സും 19 ഫോ​റും ഉ​ൾ​പ്പെ​ടെ 209 റ​ണ്‍​സെ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്.

ര​ണ്ടാം ദി​നം ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 336 റ​ണ്‍​സി​നു ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ​യ്ക്ക് 60 റ​ണ്‍​സ് മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ആ​ർ. അ​ശ്വി​ന്‍റെ (20) വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ഇ​ന്ന് ആ​ദ്യം ന​ഷ്ട​പ്പെ​ട്ട​ത്.

പി​ന്നാ​ലെ ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടി​യ ജ​യ്സ്വാ​ളും പ​വ​ലി​യ​ൻ ക​യ​റി. 30 റ​ണ്‍​സാ​യി​രു​ന്നു ജ​യ്സ്വാ​ളി​ന്‍റെ ഇ​ന്ന​ത്തെ സ​ന്പാ​ദ്യം. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ പോ​രാ​ട്ടം ത​ന്നെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​വ​സാ​നി​ച്ചു.

ഇ​ന്ത്യ​യ്ക്കാ​യി ശു​ഭ്മാ​ൻ ഗി​ൽ 34 റ​ണ്‍​സ് നേ​ടി. ഗി​ല്ലാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ ര​ണ്ടാ​മ​ത്തെ ടോ​പ് സ്കോ​റ​ർ. രോ​ഹി​ത് ശ​ർ​മ (14), ശ്രേ​യ​സ് അ​യ്യ​ർ (27), ര​ജ​ത് പാ​ട്ടീ​ദാ​ർ (32), അ​ക്സ​ർ പ​ട്ടേ​ൽ (27) എ​ന്നി​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി.

ഇം​ഗ്ല​ണ്ടി​നാ​യി ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണ്‍, ഷൊ​യി​ബ് ബ​ഷീ​ർ, റെ​ഹാ​ൻ അ​ഹ​മ്മ​ദ് എ​ന്നീ​വ​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.