ലോക്സഭയിലേക്ക് കോ​ൺ​ഗ്ര​സ് 40 സീ​റ്റെ​ങ്കി​ലും നേ​ടു​മോ​യെ​ന്ന് സം​ശ​യ​മാ​ണ്: മ​മ​ത ബാ​ന​ർ​ജി
ലോക്സഭയിലേക്ക് കോ​ൺ​ഗ്ര​സ് 40 സീ​റ്റെ​ങ്കി​ലും നേ​ടു​മോ​യെ​ന്ന് സം​ശ​യ​മാ​ണ്: മ​മ​ത ബാ​ന​ർ​ജി
Friday, February 2, 2024 9:38 PM IST
ന്യൂ​ഡ​ൽ​ഹി : വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് 40 സീ​റ്റെ​ങ്കി​ലും നേ​ടു​മോ​യെ​ന്ന് സം​ശ​യ​മാ​ണെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാനർജി. സം​സ്ഥാ​ന​ത്ത് ര​ണ്ട് സീ​റ്റ് ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​നം കോ​ൺ​ഗ്ര​സ് അം​ഗീ​ക​രി​ച്ചി​ല്ലെ​ന്നും മ​മ​ത കു​റ്റ​പ്പെ​ടു​ത്തി.

വെ​ള്ളി​യാ​ഴ്ച​യാ​ണ് കോ​ൺ​ഗ്ര​സി​നെ​ കടന്നാക്രമിച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ രം​ഗ​ത്തെ​ത്തി​യ​ത്. പ​ശ്ചി​മ ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സ് സി​പി​എം ധാ​ര​ണ​യു​ണ്ടാ​കു​മെ​ന്ന് വ്യ​ക്ത​മാ​യതി​നു പി​ന്നാ​ലെ​യാ​ണ് മ​മ​തയുടെ വിമർശനം.


കോ​ൺ​ഗ്ര​സി​നു ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ ബി​ജെ​പി​യെ യു​പി​യി​ലും മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലും നേ​രി​ട്ട് തോ​ൽ​പ്പി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അവർ ചൂ​ണ്ടി​ക്കാ​ട്ടി. ഭാരത് ജോ​ഡോ ന്യായ് യാ​ത്ര സം​സ്ഥാ​ന​ത്തെ​ത്തി​യി​ട്ട് പോ​ലും സ​ഖ്യ​ത്തി​ലു​ള്ള ത​ന്നെ അ​റി​യി​ച്ചി​ല്ലെ​ന്നും മ​മ​ത കു​റ്റ​പ്പെ​ടു​ത്തി.

ബം​ഗാ​ളി​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മമതയുടെ വി​മ​ർ​ശ​നം. ഇ​ന്ത്യാ സ​ഖ്യ​ത്തി​ലെ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<