റെയിൽവേ ജോലിക്കിടെ രണ്ടു പേർക്ക് ഷോക്കേറ്റു
Friday, February 2, 2024 5:45 PM IST
തിരുവനന്തപുരം: കഴക്കൂട്ടത്ത് റെയിൽവേയുടെ ലൈൻ ഇലക്ട്രിക് ജോലിക്കിടെ രണ്ടു പേർക്ക് ഷോക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ പീലാറാവു (25), തുളസി (25) എന്നിവർക്കാണ് ഷോക്കേറ്റത്.
പുതിയ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഗുരുതരമായി ഷോക്കേറ്റ ഇവരെ ഉടൻ തന്നെ കിംസ് ആശുപത്രിയിലേക്ക് മാറ്റി.
ഒരാൾക്ക് 60 ശതമാനവും മറ്റൊരാൾക്ക് 80 ശതമാനവും പൊള്ളലേറ്റു. ഇരുവരെയും ഐസിയുവിലേക്ക് മാറ്റി.