മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രേ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ വാ​ര്‍​ത്ത: പ്ര​തി​യു​ടെ വീ​ടും വ​സ്തു​വും ജ​പ്തി ചെ​യ്തു
മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രേ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ വാ​ര്‍​ത്ത: പ്ര​തി​യു​ടെ വീ​ടും വ​സ്തു​വും ജ​പ്തി ചെ​യ്തു
Thursday, February 1, 2024 9:15 AM IST
ചെ​ങ്ങ​ന്നൂ​ര്‍: മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രേ ന​വ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നെ​തി​രേ ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ ആ​ലാ സ്വ​ദേ​ശി ശ​ശി​കു​മാ​റി​ന്‍റെ വീ​ടും വ​സ്തു​വും ജ​പ്തി ചെ​യ്ത് ചെ​ങ്ങ​ന്നൂ​ര്‍ സ​ബ് കോ​ട​തി ജ​ഡ്ജി വീ​ണാ വി.​എ​സ്. ഉ​ത്ത​ര​വി​ട്ടു.

കൂ​ടാ​തെ മ​ന്ത്രി​ക്കെ​തി​രേ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​ക​രു​തെ​ന്നും അ​പ​വാ​ദ​പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്ത​രു​തെ​ന്നും ശ​ശി​കു​മാ​റി​നെ കോ​ട​തി വി​ല​ക്കി.

ശ​ശി​കു​മാ​ർ ന​ട​ത്തു​ന്ന യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ മ​ന്ത്രി​ക്കെ​തി​രേ പ്ര​തി അ​പ​കീ​ർ​ത്തി ക​ര​മാ​യ വാ​ർ​ത്ത​ക​ൾ തു​ട​രെ പ്ര​ച​രി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രേ 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി ന​ൽ​കി​യ കേ​സി​ൽ അ​ഡ്വ. മു​ര​ളി മ​നോ​ഹ​ര്‍ ആ​ന്‍​ഡ് അ​സോ​സി​യേ​റ്റ്‌​സി​ലെ അ​ഡ്വ. വി​ഷ്ണു മ​നോ​ഹ​റി​ന്‍റെ വാ​ദം പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.


മാ​ന​ന​ഷ്ട​ക്കേ​സി​ൽ അ​ന്തി​മ വി​ധി വ​രു​ന്ന​തി​നി​ടെ പ്ര​തി സ്വ​ന്തം പേ​രി​ലു​ള്ള വീ​ടും വ​സ്തു​വും മ​റ്റും കൈ​മാ​റ്റം ചെ​യ്യു​ന്ന​തു ത​ട​യു​ക​യാ​ണ് കേ​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഉ​ട​ൻ ജ​പ്തി​യെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ വ്യ​ക്ത​മാ​ക്കി. കേ​സ് അ​ടു​ത്ത 17നു ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<