ഹേമന്ത് സോറൻ രാജിവച്ചു; പിന്നാലെ കസ്റ്റഡിയിൽ എടുത്ത് ഇഡി
Wednesday, January 31, 2024 9:09 PM IST
റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ചംപയ് സോറനെ മുഖ്യമന്ത്രിയായി ജഎംഎം പ്രഖ്യാപിച്ചു. സോറൻ രാജിവച്ചതിന് പിന്നാലെയാണ് ഇഡി കസ്റ്റഡിയിൽ എടുത്തത്.
സർക്കാർ ദുർബലമാകാതിരിക്കാൻ എംഎൽഎമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ നീക്കങ്ങൾ ആരംഭിച്ചു. രണ്ട് ബസുകളിലായി എംഎൽഎമാരെ മാറ്റുമെന്നാണ് സൂചന.
എംഎൽഎമാർ രാജ്ഭവനിലെത്തി ഗവർണറെ കണ്ടതായും വിവരമുണ്ട്. ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും അടക്കം ഹേമന്ത് സോറന്റെ വീട്ടിൽ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വസതിക്കും രാജ്ഭവൻ പ്രദേശത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തിൽ സോറന്റെ പരാതിയിൽ ഇഡി ഉദ്യാഗസ്ഥർക്ക് എതിരേ ജാർഖണ്ഡ് പോലീസും കേസ് എടുത്തിട്ടുണ്ട്. ഇഡിക്ക് എതിരേ പ്രതിഷേധവുമായി നിരവധി പ്രവർത്തകരാണ് സോറന്റെ വസതിക്ക് മുന്നിൽ തടിച്ച് കൂടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.