ഇഡി സമൻസിന് എതിരേ തോമസ് ഐസക് വീണ്ടും ഹൈക്കോടതിയിൽ
Wednesday, January 31, 2024 7:39 PM IST
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡി അയച്ച സമൻസ് ഹൈക്കോടതി സിങ്കിൽ ബെഞ്ചിന്റെ ഉത്തരവിന് വിരുദ്ധമാണ് എന്ന് ആരോപിച്ച് മുൻ ധനമന്ത്രി തോമസ് ഐസക് ഹൈക്കോടതിയിൽ. സമൻസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഐസക് കോടതിയിൽ ഹർജി നൽകി.
ഇഡി സമൻസിനെ ഭയക്കേണ്ട കാര്യമില്ല. അന്വേഷണത്തിൽ ഇടപെടാൻ കോടതിക്ക് ആകില്ല. സമൻസിന് മറുപടി നൽകാൻ കിഫ്ബിക്ക് ബാധ്യതയുണ്ട് എന്നും ഹൈക്കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. ഇഡി സമൻസിന് എതിരേ കിഫ്ബി സിഇഒ നൽകിയ ഹർജിയിൽ ഇടപെട്ടപ്പോളാണ് കോടതിയുടെ പ്രതികരണം ഉണ്ടായത്.
എന്നാൽ അന്വേഷണത്തിന് ആവശ്യമായ രേഖകൾ കൈമാറി. വീണ്ടും സമൻസ് നൽകി ബുദ്ധിമുട്ടിക്കുകയാണ് ഇഡി ചെയ്യുന്നതെന്നും കിഫ്ബി സിഇഒ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കിഫ്ബി ഉദ്യോഗസ്ഥരുടെ നിസഹകരണമാണ് അന്വേഷണത്തിന് തടസം എന്നായിരുന്നു ഇഡിയുടെ വാദം.