ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി
Wednesday, January 31, 2024 4:01 PM IST
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകി വാരാണസി ജില്ലാ കോടതി. മസ്ജിദിന് താഴെ തെക്കു ഭാഗത്തെ മുദ്രവച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്.
ഹിന്ദു വിഭാഗത്തിന്റെ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരിമാരാണ് പ്രാർഥന നടത്തേണ്ടതെന്നും കോടതി നിർദേശിച്ചു.
ബാരിക്കേഡുകൾ നീക്കം ചെയ്യുന്നത് ഉൾപ്പടെ ആവശ്യമായ ക്രമീകരണങ്ങൾ ഏഴു ദിവസത്തിനകം പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവിട്ടു.