പോലീസുകാർ ജനങ്ങളോട് മാന്യമായി പെരുമാറണം; വീണ്ടും സർക്കുലർ പുറത്തിറക്കി ഡിജിപി
Tuesday, January 30, 2024 6:24 PM IST
തിരുവനന്തപുരം: പോലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് നിർദേശിച്ച് വീണ്ടും സർക്കുലർ പുറത്തിറക്കി ഡിജിപി ഷെയ്ക്ക് ദര്‍വേശ് സാഹിബ്.
ചൊവ്വാഴ്ചയാണ് ഹൈക്കോടതി നിർദേശപ്രകാരം പുതിയ സർക്കുലർ പുറത്തിറക്കിയത്. പോലീസ് ജനങ്ങളോട് ഇടപഴകുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും സർക്കുലറിൽ പരമാർശിക്കുന്നുണ്ട്. ഇത് പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.
പോലീസിന്റെ പ്രവർത്തനം ജനങ്ങൾ ഓഡിയോ അഥവാ വീഡിയോ പകർത്തിയാൽ തടയരുതെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. പരിശീലന കാലത്ത് മാന്യമായി പെരുമാറാനുള്ള ബോധവത്കരണം നടത്തണമെന്നും നിർദേശിക്കുന്നു.