യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: മുഖ്യപ്രതി കീഴടങ്ങി
Monday, January 29, 2024 5:55 PM IST
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ മുഖ്യപ്രതി കീഴടങ്ങി. കാസര്‍ഗോഡ് സ്വദേശി ജയ്സണ്‍ ആണ് മ്യൂസിയം പോലീസിൽ കീഴടങ്ങിയത്.
കോടതി നിര്‍ദേശപ്രകാരമാണ് പോലീസില്‍ കീഴടങ്ങിയത്. വ്യാജകാര്‍ഡ് തയാറാക്കിയത് ജയ്സന്റെ നേതൃത്വത്തിലെന്നാണ് പോലീസ് പറയുന്നത്.
ജാമ്യത്തിനായി കോടതിയെ സമീപിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ കീഴടങ്ങാനും അറസ്റ്റു രേഖപ്പെടുത്തിയശേഷം സങ്കേതികമായി ജാമ്യം നൽകാമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ജയ്സൺ കീഴടങ്ങിയത്.