തി​രു​വ​ന​ന്ത​പു​രം: സാ​ധാ​ര​ക്കാ​ര​നു കാ​ര്യ​ങ്ങ​ൾ നേ​ടാ​ൻ കൈ​മ​ട​ക്കു കൊ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​മെ​ന്ന സി​പി​എം നേ​താ​വ് ജി.​സു​ധാ​ക​ര​ന്‍റെ അ​ഭി​പ്രാ​യ​മാ​ണ് കേ​ര​ള​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ പൊ​തു അ​വ​സ്ഥ​യെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല.

സു​ധാ​ക​ര​ന്‍റെ തു​റ​ന്നു പ​റ​ച്ചി​ൽ പി​ണ​റാ​യി സ​ർ​ക്കാ​ർ എ​ത്ര​ത്തോ​ളം ജീ​ർ​ണി​ച്ചു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ്. കേ​ര​ളം പൂ​ർ​ണ​മാ​യി അ​ഴി​മ​തി​യി​ലും കെ​ടു​കാ​ര്യ​സ്ത​ത​യി​ലും മു​ങ്ങി​പ്പോ​യ​താ​യി ക​മ്യൂ​ണി​സ്റ്റ് നേ​താ​വി​നു​ത​ന്നെ തു​റ​ന്നു പ​റ​യേ​ണ്ട അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണ്.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക​ളെ ക​വ​ച്ചു വ​യ്ക്കു​ന്ന​താ​ണ് ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക​ൾ. ഇ​പ്പോ​ൾ സ​ർ​ക്കാ​ർ പ​ണം മാ​ത്ര​മ​ല്ല ഇ​വ​ർ കൈ​യി​ട്ട് വാ​രു​ന്ന​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്തി​ക​ളി​ൽ നി​ന്നും സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ൾ​ക്ക് ക​ണ​ക്കി​ല്ലാ​തെ പ​ണം പി​രി​ക്കു​ന്നു.

സ​ർ​ക്കാ​ർ ലേ​ബ​ലി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ലെ​ല്ലം കോ​ടി ക​ണ​ക്കി​ന് രൂ​പ സ്പോ​ൻ​സ​ർ​ഷി​പ്പ് വ​ഴി പി​രി​ക്കു​ന്നു. പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത് സ്വ​കാ​ര്യ ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​ന്പ​നി​ക​ളും. ഇ​തു​വ​ഴി കോ​ടി​ക​ളാ​ണ് പ​ല​രു​ടെ​യും കൈ​ക​ളി​ലെ​ത്തു​ന്ന​ത്.

സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ ന​ട​ക്കു​ന്ന അ​ഴി​മ​തി​യു​ടെ മ​റ്റൊ​രു രൂ​പ​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ പേ​രി​ലെ പ​ണ​പ്പി​രി​വ്. വി​ദേ​ശ യാ​ത്ര​യി​ൽ അ​ട​ക്കം ഒ​ന്നും മ​റ​യ്ക്കാ​നി​ല്ലെ​ന്നി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ത​യാ​റു​ണ്ടോ​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.