ബിഹാര്‍ കോണ്‍ഗ്രസിലും ഓപ്പറേഷന് താമര?; എംഎല്‍എമാരെ ഫോണില്‍ ബന്ധപ്പെടാനാകാതെ നേതൃത്വം
Sunday, January 28, 2024 1:33 PM IST
പാറ്റ്ന: ബിഹാറില്‍ മഹാസഖ്യ സര്‍ക്കാര്‍ വീണതോടെ കോണ്‍ഗ്രസിലും അനശ്ചിതത്വം. കോണ്‍ഗ്രസിലെ ഒന്‍പത് എംഎല്‍എമാരുമായി പാര്‍ട്ടി നേതൃത്വത്തിന് ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ല.
ആകെ 19 എംഎല്‍മാരാണ് ബിഹാറില്‍ കോണ്‍ഗ്രസിനുള്ളത്. രാവിലെ 11ന് പൂര്‍ണിയയില്‍ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ഈ സമയത്താണ് പകുതിയോളം എംഎല്‍എമാരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നത്. ഇതേ തുടര്‍ന്ന് യോഗം ഉച്ചയ്ക്ക് ഒന്നിലേക്ക് മാറ്റുകയായിരുന്നു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച ചേര്‍ന്ന യോഗത്തിലും 10 എല്‍എമാര്‍ മാത്രമാണ് പങ്കെടുത്തിരുന്നത്. ഇതോടെ കോണ്‍ഗ്രസ് എംഎല്‍എമാരെയും ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.
ഇവര്‍ ബിജെപിയില്‍ ചേരുകയോ ജെഡിയു അംഗത്വം എടുത്തുകൊണ്ട് എന്‍ഡിഎയുടെ ഭാഗമാവുകയോ ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ.