അഴിമതിക്കാരെ ചിലർ മഹത്വവത്കരിക്കുന്നു:നരേന്ദ്ര മോദി
Saturday, January 27, 2024 10:52 PM IST
ന്യൂഡൽഹി: അഴിമതിക്കേസിൽ കോടതി ശിക്ഷിച്ചവരെ മഹത്വവത്കരിക്കുന്നത് നീതിന്യായ വ്യവസ്ഥയെയും ഭരണഘടനയെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓൾ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസർ സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാർ ഓരോ പ്രതിനിധികളെയും ജാഗ്രതയോടെ വീക്ഷിക്കുന്ന ഇക്കാലത്ത് നിയമനിർമാണ സഭകളുടെ കാര്യക്ഷമത നിർണായകമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മുൻകാലങ്ങളിൽ ഏതെങ്കിലും ഒരു ജനപ്രതിനിധി അഴിമതി നടത്തി എന്നു ബോധ്യപ്പെട്ടാൽ അയാൾ മാറ്റിനിർത്തപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോൾ സ്ഥിതിമാറി. അഴിമതിക്കാരെ ചിലർ മഹത്വവത്കരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.