ഐ​എ​സ്എ​ൽ ര​ണ്ടാം പാ​ദ മ​ത്സ​ര​ങ്ങ​ൾ 31ന് ​ആ​രം​ഭി​ക്കും
ഐ​എ​സ്എ​ൽ ര​ണ്ടാം പാ​ദ മ​ത്സ​ര​ങ്ങ​ൾ 31ന് ​ആ​രം​ഭി​ക്കും
Friday, January 26, 2024 11:19 PM IST
മും​ബൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ ര​ണ്ടാം പാ​ദ മ​ത്സ​ര​ങ്ങ​ൾ 31ന് ​ആ​രം​ഭി​ക്കും. ജം​ഷ​ഡ്പു​ർ എ​ഫ്സി​യും നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡും ത​മ്മി​ലാ​ണ് ആ​ദ്യ മ​ത്സ​രം.​ഫെ​ബ്രു​വ​രി ഒ​ന്നി​ന് ആ​തി​ഥേ​യ​രാ​യ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ എ​ഫ്സി ഗോ​വ നേ​രി​ടും.

സീ​സ​ണി​ലെ ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ൾ രാ​ത്രി 7.30നു ​തു​ട​ങ്ങും. ര​ണ്ട് മ​ത്സ​ര​ങ്ങ​ളു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ആ​ദ്യ​മ​ത്സ​രം വൈ​കു​ന്നേ​രം അ​ഞ്ചി​നു തു​ട​ങ്ങും. പ്ലേ ​ഓ​ഫ്, നോ​ക്കൗ​ട്ട് മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും.


ഫെ​ബ്രു​വ​രി ര​ണ്ടി​ന് ഒ​ഡീ​ഷ​യ്ക്കെ​തി​രെ ഭു​വ​നേ​ശ്വ​റി​ലാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ദ്യ​മ​ത്സ​രം. കൊ​ച്ചി​യി​ൽ 12ന് ​പ​ഞ്ചാ​ബ് എ​ഫ്സി​യേ​യും 25ന് ​ഗോ​വ​യേ​യും മാ​ർ​ച്ച് 13ന് ​മോ​ഹ​ൻ ബ​ഗാ​നെ​യും ഏ​പ്രി​ൽ മൂ​ന്നി​ന് ഈ​സ്റ്റ് ബം​ഗാ​ളി​നെ​യും ബ്ലാ​സ്റ്റേ​ഴ്സ് നേ​രി​ടും.
Related News
<