സാബു എം. ജേക്കബിനെതിരെ കേസെടുത്ത് പോലീസ്
Thursday, January 25, 2024 5:12 PM IST
കോലഞ്ചേരി: ട്വന്റി-20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബിനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ ദിവസം നടന്ന പൂതൃക്ക പഞ്ചായത്തുതല ട്വന്റി 20 യോഗത്തിലെ പ്രസംഗത്തിലെ പരാമർശത്തിലാണ് കേസ്.
പി.വി. ശ്രീനിജിൻ എംഎൽഎയ്ക്കെതിരായ ജന്തു പരാമർശം കലാപമുണ്ടാക്കാനുള്ള ശ്രമമെന്ന് എഫ്ഐആറിൽ പറയുന്നു. എറണാകുളം പുത്തൻകുരിശ് പോലീസാണ് കേസെടുത്തത്. സിപിഎം പ്രവർത്തകന്റെ പരാതിയിലാണ് കേസ്.
അതേസമയം സാബു ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയുമായി ശ്രീനിജിൻ രംഗത്തെത്തിയിരുന്നു.