വാഹനാപകടം; ശ്രീലങ്കൻ മന്ത്രി സനത് നിഷാ കൊല്ലപ്പെട്ടു
Thursday, January 25, 2024 6:45 AM IST
കൊളംബോ: ശ്രീലങ്കന്‍ ജലവിഭവ മന്ത്രി സനത് നിഷാ(48) വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ കൊളംബോ എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്.
മന്ത്രി സഞ്ചരിച്ചിരുന്ന വാഹനവും കണ്ടെയ്നര്‍ ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവത്തില്‍ മന്ത്രിയുടെ ഡ്രൈവറും സുരക്ഷാജീവനക്കാരനും മരിച്ചു.