പ്രതിഷേധിച്ച വി​ദ്യാ​ർ​ഥി​നി​യു​ടെ മു​ടി​യി​ൽ പി​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ച് പോ​ലീ​സ്
പ്രതിഷേധിച്ച വി​ദ്യാ​ർ​ഥി​നി​യു​ടെ മു​ടി​യി​ൽ പി​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ച് പോ​ലീ​സ്
Thursday, January 25, 2024 4:47 AM IST
ഹൈ​ദ​രാ​ബാ​ദ്: പ്രതിഷേധത്തിനിടെ വിദ്യാര്‍ഥിനിയെ മുടിയില്‍ പിടിച്ച് വലിച്ച് നിലത്തിട്ട് വനിതാ പോലീസ് ഉദ്യോഗസ്ഥ. തെലുങ്കാനയിലാണ് സംഭവം.

പ്ര​ഫ​സ​ർ ജ​യ​ശ​ങ്ക​ർ തെ​ല​ങ്കാ​ന സ്റ്റേ​റ്റ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ (പി​ജെ​ടി​എ​സ്‌​എ​യു) ഭൂ​മി പു​തി​യ ഹൈ​ക്കോ​ട​തി സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ എ​ബി​വി​പി ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

ഒ​രു സ്കൂ​ട്ട​റി​ന് പി​ന്നി​ലി​രി​ക്കു​ന്ന വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ സ​മീ​പ​ത്തു​കൂ​ടി വ​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ ത​ല​മു​ടി​യി​ൽ പി​ടി​ച്ച് വ​ലി​ച്ച് നി​ല​ത്തി​ടു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.


സം​ഭ​വ​ത്തി​ൽ പോ​ലീ​സു​കാ​രി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​ക​ക്ഷി​യാ​യ ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി നേ​താ​വ് ക​വി​ത രം​ഗ​ത്തെ​ത്തി. ഈ ​പ്ര​വൃ​ത്തി​ക്കെ​തി​രെ വേ​ഗ​ത്തി​ലും ക​ർ​ശ​ന​മാ​യും ന​ട​പ​ടി​യെ​ടു​ക്കാ​ൻ അ​വ​ർ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, ഈ ​വി​ഷ​യ​ത്തി​ന്മേ​ൽ ഒ​രാ​ഴ്ച​യോ​ള​മാ​യി പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം മൂ​ലം നി​ര​വ​ധി മ​ര​ങ്ങ​ൾ മു​റി​ക്കേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി​ക്കാ​യി ത​രി​ശാ​യി കി​ട​ക്കു​ന്ന ഭൂ​മി മ​റ്റൊ​രു സ്ഥ​ലം അ​നു​വ​ദി​ക്ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<