ബി​ഗ് ബാ​ഷ് കി​രീ​ടം ബ്രി​സ്ബെ​യ്ൻ ഹീ​റ്റ്സി​ന്
ബി​ഗ് ബാ​ഷ് കി​രീ​ടം ബ്രി​സ്ബെ​യ്ൻ ഹീ​റ്റ്സി​ന്
Wednesday, January 24, 2024 7:55 PM IST
വെബ് ഡെസ്‌ക്
അ​ഡ്‌​ലെ​യ്ഡ്: ക​രു​ത്ത​രാ​യ സി​ഡ്നി സി​ക്സേ​ഴ്സി​നെ 54 റ​ൺ​സി​ന് ഫൈ​ന​ലി​ൽ ത​ക​ർ​ത്ത് ബ്രി​സ്ബെ​യ്ൻ ഹീ​റ്റ്സ് ബി​ഗ് ബാ​ഷ് ട്വ​ന്‍റി-20 കി​രീ​ടം സ്വ​ന്ത​മാ​ക്കി. 11 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഹീ​റ്റ്സ് ര​ണ്ടാം കി​രീ​ടം ചൂ​ടു​ന്ന​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹീ​റ്റ്സ് നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റി​ന് 166 റ​ൺ​സ് നേ​ടി. 17.3 ഓ​വ​റി​ൽ 112 റ​ൺ​സി​ൽ സി​ക്സേ​ഴ്സ് പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു.

26 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് നേ​ടി​യ ഇ​ടം​കൈ​യ​ൻ പേ​സ​ർ സ്പെ​ൻ​സ​ർ ജോ​ൺ​സ​ന്‍റെ ബൗ​ളിം​ഗ് മി​ക​വാ​ണ് സി​ക്സേ​ഴ്സി​നെ ത​ക​ർ​ത്ത​ത്. സേ​വി​യ​ർ ബാ​ർ​ട്‌​ലെ​റ്റ്, മി​ച്ച​ൽ സ്വ​പ്സ​ൺ എ​ന്നി​വ​ർ ര​ണ്ട് വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി. ജോ​ൺ​സ​ണാ​ണ് ഫൈ​ന​ലി​ൽ മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.


25 റ​ൺ​സ് നേ​ടി​യ നാ​യ​ക​ൻ മോ​യി​സ​സ് ഹെ​ൻ​ഡ്രി​ക്വ​സ് ആ​ണ് സി​ക്സേ​ഴ്സി​ന്‍റെ ടോ​പ്പ് സ്കോ​റ​ർ. ജോ​ഷ് ഫി​ലി​പ്പെ 23 റ​ൺ​സ് നേ​ടി. മ​റ്റാ​ർ​ക്കും കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ൽ​കാ​നി​യി​ല്ല.

നേ​ര​ത്തെ ഓ​പ്പ​ണ​ർ ജോ​ഷ് ബ്രൗ​ൺ നേ​ടി​യ അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് (53) ഹീ​റ്റ്സി​ന് തു​ണ​യാ​യ​ത്. മാ​റ്റ് റെ​ൻ​ഷോ (40), ന​ഥാ​ൻ മ​ക്സ്വീ​നി (33) എ​ന്നി​വ​രും തി​ള​ങ്ങി. 38 പ​ന്തി​ൽ അ​ഞ്ച് ഫോ​റും മൂ​ന്ന് സി​ക്സും ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു ജോ​ഷി​ന്‍റെ ഇ​ന്നിം​ഗ്സ്. സി​ക്സേ​ഴ്സി​നാ​യി സീ​ന അ​ബോ​ട്ട് നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<