അ​മ്മ ബ​സി​ൽ ഉ​പേ​ക്ഷി​ച്ച നാ​ലു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​ത്തേ​ടി അ​ച്ഛ​നെ​ത്തി
അ​മ്മ ബ​സി​ൽ ഉ​പേ​ക്ഷി​ച്ച നാ​ലു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​ത്തേ​ടി അ​ച്ഛ​നെ​ത്തി
Tuesday, January 23, 2024 7:09 PM IST
കോ​യ​മ്പ​ത്തൂ​ർ: അ​മ്മ ബ​സി​ൽ ഉ​പേ​ക്ഷി​ച്ചു പോ​യ നാ​ലു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ തേ​ടി തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ അ​ച്ഛ​ൻ കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി. എ​ന്നാ​ൽ അ​മ്മ​യും അ​ച്ഛ​നും ഒ​രു​മി​ച്ചു വ​ന്നാ​ലെ കു​ഞ്ഞി​നെ കൈ​മാ​റാ​നാ​കൂ എ​ന്നാ​ണ് ശി​ശു സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നി​ല​പാ​ട്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് തി​രു​ച്ചി​റ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വ​തി കു​ഞ്ഞി​നെ ബ​സി​ൽ ഉ​പേ​ക്ഷി​ച്ച​ത്. ബ​സി​ൽ ക​യ​റി​യ ശേ​ഷം കു​ഞ്ഞി​നെ മ​റ്റൊ​രാ​ളെ ഏ​ൽ​പി​ച്ച് യു​വ​തി മു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സു​കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ കു​ഞ്ഞ് ഇ​പ്പോ​ൾ ശി​ശു​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​ണ്.

കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്നാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച തി​ര​ക്കേ​റി​യ സ്വ​കാ​ര്യ ബ​സി​ൽ ക​യ​റി​യ ശേ​ഷം കു​ഞ്ഞി​നെ പി​ടി​ക്കാ​ൻ മ​റ്റൊ​രു സ്ത്രീ​യോ​ടു ‍യു​വ​തി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.


കോ​യ​മ്പ​ത്തൂ​രി​ലെ​ത്തു​ന്പോ​ൾ കു​ഞ്ഞി​നെ തി​രി​കെ വാ​ങ്ങാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, യു​വ​തി​യെ കാ​ണാ​താ​യ​തോ​ടെ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​വ​ര​മ​റി​ഞ്ഞാ​ണ് കു​ഞ്ഞി​ന്‍റെ അ​ച്ഛ​ൻ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​ത്.

തൃ​ശൂ​ർ സ്വ​ദേ​ശി​യും യു​വ​തി​യും പ്ര​ണ​യി​ച്ചു വി​വാ​ഹി​ത​രാ​യ​വ​രാ​ണ്. ബ​ന്ധു​ക്ക​ൾ പ്ര​ണ​യ​ത്തെ എ​തി​ർ​ത്തി​രു​ന്നു. വി​വാ​ഹ​ശേ​ഷം ഇ​വ​ർ കോ​യ​മ്പ​ത്തൂ​രി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്തി​ടെ​യു​ണ്ടാ​യ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് യു​വാ​വ് തൃ​ശൂ​രി​ലേ​ക്കു തി​രി​കെ​പോ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് യു​വ​തി കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<